കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം:ഒരാൾ മരിച്ചു

താമരശ്ശേരി: ചിപ്പിലിതോട്-തുഷാരഗിരി റൂട്ടിൽ താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന ചിപ്പിലിതോട് പുളിക്കൽ സെബാസ്റ്റ്യനാണ് മരിച്ചത്. ഇയാളുടെ ഭാര്യക്ക് വൽസമ്മക്ക് പരിക്കേറ്റു.

ഇരുവരേയും  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിവാഹത്തിൽ പങ്കെടുക്കാനായി കാറിൽ വീട്ടിൽ നിന്നിറങ്ങി മറ്റു രണ്ടു പേരെ കാത്തിരിക്കുമ്പോൾ കാർ ന്യൂട്ടർ ആയി താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു.