തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്‌കയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു.

പൂനൂർ: തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്‌കയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പൂനൂർ ചാലിൽ പറായിൽ   വിമലാ (65) നാണ് ആഡംബരക്കുന്ന് എന്ന സ്ഥലത്തുവെച്ച് കാലിൽ പാമ്പുകടിയേറ്റത്.

​ജോലി സ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാനായി നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഇവരെ ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.