പാലിയേറ്റീവ് സന്ദേശ യാത്രയും വളണ്ടിയർ സംഗമവും സംഘടിപ്പിച്ചു

ക
താമരശ്ശേരി: അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി താമരശ്ശേരി സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് സന്ദേശ യാത്രയും വളണ്ടിയർ സംഗമവും നടന്നു.

​സംഗമം സുരക്ഷ പാലിയേറ്റീവ് താമരശ്ശേരി സോണൽ രക്ഷാധികാരി കെ. ബാബു ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ എം. ഇ. ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ അവാർഡ് ജേതാവും എഴുത്തുകാരനുമായ അഡ്വ. ടി. പി. എ. നസീർ മുഖ്യപ്രഭാഷണം നടത്തി. സോണൽ കൺവീനർ പി. എം. അബ്ദുൽ മജീദ് സ്വാഗതവും കമ്മിറ്റിയംഗം ടി. ടി. മനോജ് നന്ദിയും പറഞ്ഞു.