സിപിഐഎം താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹി ജന്തര് മന്തറില് പ്രതിഷേധിച്ച സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ താമരശ്ശേരിയിൽ സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം താമരശ്ശേരി പഴയ സ്റ്റാൻഡിൽ സമാപിച്ചു.
