മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

മൈസൂരു: ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം. . മരിച്ചവരിൽ ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നു. ഇതിൽ ബസ് ജീവനക്കാരായ രണ്ടുപേർ കർണാടക സ്വദേശികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.

റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ, അതുവന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരെ പെരിയപട്ടണം ആശുപത്രിയിലും മൈസൂരിലെ ആശുപത്രിയിലുമായി പ്രവേപ്പിച്ചിട്ടുണ്ട്.