ഡിവൈഎഫ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇൻ്റർവ്യൂ നടത്തി പട്ടിക തയ്യാറാക്കിയിട്ടും യുഡിഎഫിന് അകത്തെ തർക്കം കാരണം താൽക്കാലിക ജീവനക്കാരുടെ പട്ടിക റദ്ദാക്കിയ നടപടിക്കെതിരെയും, ആശുപത്രിയിൽ ആവശ്യമായ മരുന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും, പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്നാവശ്യപ്പെട്ടും, മുൻ സർക്കാരിന്റെ കാലത്ത് അനുവധിച്ച 10 കോടിയോളം രൂപ നഷ്ടപ്പെടുത്തി മുടങ്ങി കിടക്കുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും വാർഡ് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.മാർച്ച് സിപിഐ(എം) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു.
