താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി തകർത്തു; ആളപായമില്ല
താമരശ്ശേരി: ചുരം ഒൻപതാം വളവിൽ കർണാടകയിൽ നിന്ന് ഗ്രാനൈറ്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി. പിക്കപ്പ് വാനിൽ തട്ടിയ ശേഷമാണ് ലോറി സംരക്ഷണഭിത്തിയിൽ ഇടിച്ചത്. അപകടത്തിൽ ആളപായമില്ല. സംഭവത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
