തെങ്ങിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.
താമരശ്ശേരി: തച്ചംപൊയിലിൽ തെങ്ങ് കയറ്റത്തിനിടെ തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലുശ്ശേരി കുറുമ്പോയിൽ സ്വദേശി ബാലകൃഷ്ണൻ(72) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 29-ന് രാവിലെ 11 മണിയോടെ തച്ചംപൊയിലിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ വെച്ചായിരുന്നു അപകടം.
വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടക്കും.
