സലഫി മദ്‌റസ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തച്ചംപൊയിൽ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിലുള്ള എല്ലാ മദ്രസകളെയും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പാരൻ്റ്സ് കോൺഫറൻസിന്റെ ഭാഗമായി 'റാഹ' സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
തച്ചംപൊയിൽ ശിഹാബ് തങ്ങൾ സെന്ററിൽ നടന്ന ക്യാമ്പ് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ടി.പി.സി. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.സി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി.
ഇകെ ബാവക്കുട്ടി, എൻ.പി. അബു മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രടറി ടി.പി അബ്ദുൽ ജലീൽ സ്വാഗതവും ടി.പി. നസീബ് നന്ദിയും പറഞ്ഞു.
ക്യാമ്പിൽ നിരവധിപേർ നേത്ര പരിശോധനയ്ക്ക് പങ്കെടുത്തു. വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ നേത്ര പരിശോധനകൾ നടത്തുകയും, തുടർചികിത്സ ആവശ്യമുള്ളവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
തച്ചംപൊയിൽ സലഫി മദ്‌റസ പാരൻ്റ്സ് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായി.
