മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണം : ബിജെപി പ്രതിഷേധ പ്രകടനം നടത്തി

താമരശ്ശേരി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ മര്യാദകൾ പാലിക്കാതെ തികച്ചും തരംതാഴ്ന്ന ഭാഷയിൽ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ബിജെപി മണ്ഡലം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് ബേ പരിസരത്ത് സമാപിച്ചു.

പ്രതിഷേധയോഗത്തിൽ മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ് അധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി യോഗം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി സർക്കാറിനെ അസ്ഥിരപ്പെടുത്താനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് കോൺഗ്രസും മല്ലികാർജുൻ ഖാർഗെയും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപവാദ പ്രചാരണങ്ങളിലൂടെയും
തകർക്കാൻ ആവില്ല.

എസ്. ഐ ആറിൻ്റെ പേരിൽ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോഴും ഉപതെരഞ്ഞെടുപ്പുകളി ലടക്കം ബിജെപി മുന്നേറുന്നത് സഹിക്കാനാകാത്തതിലാണ് ഇവർ അധിക്ഷേപത്തിലേക്ക് കടക്കുന്നത്. മണ്ഡലം ജനറൽ സെക്രട്ടറിമാരായ

പി സി പ്രമോദ് സ്വാഗതവും മനോജ് വേണാടി നന്ദിയും പറഞ്ഞു

പ്രകടനത്തിന് ബിജെപി ജില്ലാ സെക്രട്ടറി ഷൈമ വിനോദ്, ജില്ലാ സെൽ കോഡിനേറ്റർ ടി ശ്രീനിവാസൻ, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രടറി ബിൽജു രാമദേശം, ബിജെപി ജില്ലാ കമ്മിറ്റി അംഗം ഗണേഷ് ബാബു, സാജു ഒ പി, ബവീഷ് എ കെ, കെ സി രാമചന്ദ്രൻ, ജിതേഷ് കെഎസ് സുധീഷ് കെ പി, ഗീത ശിവശങ്കർ, രജീഷ് വേണാടി, ബവിതേഷ്, ചന്ദ്രൻ മൂന്നാംതോട് നേതൃത്വം നൽകി