നൂറാംതോട് ചാമുണ്ടിയിൽ കത്തിക്കുത്ത്; യുവാവ് മരിച്ചു
കോടഞ്ചേരി: നൂറാംതോട് ചാമുണ്ടിയിൽ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ചു. നൂറാംതോട് സ്വദേശി ജിതിൻ ആണ് മരിച്ചത്. സുഹൃത്തിന്റെ കുത്തേറ്റാണ് ജിതിന്റെ മരണമെന്ന് പ്രാഥമിക വിവരം.
സംഭവത്തിൽ ജിതിന്റെ സഹോദരൻ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു.
പരിക്കേറ്റവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിൻ ചികിത്സയ്ക്കിടെ മരിച്ചു. സുരേഷിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ജിബിന് കാലിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
