തച്ചംപൊയിൽവാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽവിജയദശമി വിവിധ പരിപാടികളോടെ ആഘോഷിച്ചു


​താമരശ്ശേരി: തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണുക്ഷേത്രത്തിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുകൾ നടന്നു. സമൂഹ പ്രാർത്ഥന, സരസ്വതി പൂജ, സമൂഹ വിദ്യാരംഭം, എഴുത്തിനിരുത്ത്, വാഹനപൂജ, പ്രസാദവിതരണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.

​പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജയ്ക്കുവെച്ച പുസ്തകങ്ങൾ, അദ്ധ്യാത്മിക ഗ്രന്ഥങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ ഭക്തജനങ്ങളും വിദ്യാർത്ഥികളും മേൽശാന്തിയിൽ നിന്നും ഏറ്റുവാങ്ങി വിദ്യാരംഭം കുറിച്ചു. പിഞ്ചുകുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഗിരീഷ് തേവള്ളി നേതൃത്വം നൽകി ഹരിശ്രീ കുറിച്ചു.

​ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കരിങ്ങമണ്ണ നാരായണൻ നമ്പൂതിരി, കീഴ്ശാന്തി ഉണ്ണികൃഷ്‌ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. സമൂഹ പ്രാർത്ഥനയ്ക്കും മറ്റ് ചടങ്ങുകൾക്കും കെ. ശിവദാസൻ, നാരായണൻ ശ്രീശാസ്‌ത, പുതിയപ്പുറത്ത് രാജേഷ്, മനോജ് കുമാർ.പി.ടി എന്നിവർ നേതൃത്വം നൽകി