താമരശ്ശേരി യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി


​താമരശ്ശേരി: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.​യു.ഡി.എഫ് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം.

​ പ്രകടനവും പ്രതിഷേധ പൊതുയോഗവും . കെ.പി.സി.സി മെമ്പർ പി.സി.ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.ടി.ബാപ്പു അധ്യക്ഷത വഹിച്ചു. ടി.ആർ ഒ കുട്ടൻ മാസ്റ്റർ, പി.ഗിരീഷ് കുമാർ, കെ.എം.അഷ്റഫ് മാസ്റ്റർ, പി.എസ് മുഹമ്മദലി നവാസ് ഈർപ്പോണ, എം.സി. നാസിമുദ്ദീൻ, എ.കെ.കൗസർ മാസ്റ്റർ, പി.പി.അബ്ദുൾ ഗഫൂർ, വി.ആർ കാവ്യ, എം.ടി.അയ്യുബ് ഖാൻ, സി.മുഹ്സിൻ, ഷംസീർ എടവലം തുടങ്ങിയവർ സംസാരിച്ചു. ആസാദ് കാരാടി, അൻഷാദ് മലയിൽ, രാജേഷ് കോരങ്ങാട്, നൊനിഷുക്കത്ത്, ഖദീജ സത്താർ, ഷീജ ദിലീപ്, സത്താർ പള്ളിപ്പുറം, സി.പി.ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.