താമരശ്ശേരി ഉപജില്ല കായികമേള കട്ടിപ്പാറ നസ്രത്ത് യു.പി.സ്കൂൾ ജേതാക്കൾ
കട്ടിപ്പാറ: ഒക്ടോബർ 7, 8, 9 തിയ്യതികളിലായി കോരങ്ങാട് വച്ച് നടന്ന താമരശ്ശേരി ഉപജില്ല കായികമേളയിൽ യു.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കട്ടിപ്പാറ നസ്രത്ത് യു.പി.സ്കൂൾ. കിഡീസ് ബോയ്സ്, കിഡീസ് ഗേൾസ് വിഭാഗത്തിലും സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ തോമസ് സാറിൻ്റെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനം കുട്ടികൾക്ക് നൽകിയാണ് ഈ കിരീടനേട്ടങ്ങളിലേക്ക് എത്തിച്ചേർന്നത്.വിജയികളെയും പരിശീലകരെയും സ്കൂൾ ഹെഡ്മിസ്ട്രസ് ലിസ ടീച്ചർ അഭിനന്ദിച്ചു.കട്ടിപ്പാറ ടൗണിൽ വിജയിച്ച കായിക താരങ്ങളെ പി.റ്റി.എ.പ്രസിഡൻ്റ് ശ്രീ.ബഷീറിൻ്റെ നേതൃത്വത്തിൽ വ്യാപാരികളും നാട്ടുകാരും ചേർന്ന് സ്വീകരിക്കുകയും മധുര പലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു.
https://chat.whatsapp.com/GZvqdl416RVKHlrjiwJaST?s=cl&p=a&mlu=4&ilr=4
