പെട്രോൾ പമ്പിൽ ഭിന്നശേഷിക്കാരന് എയർ നിഷേധിച്ചതായി പരാതി.

താമരശ്ശേരി: കോക്കല്ലൂർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്നും മുച്ചക്ര സ്‌കൂട്ടറിൽ കാറ്റ് നിറക്കാൻ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരന് പമ്പ് അധികൃതർ "എയർ" നിഷേധിച്ചതായി പരാതി.

വീൽ ചെയർറൈറ്റേഴ്‌സ് ഓർഗനയ് സേഷൻ ജില്ലാ കമ്മിറ്റി ജോയന്റ് സെക്രട്ടറിയും, ഭിന്നശേഷി ക്കാരനുമായ മുഹമ്മദ് പുളിക്കിലിന്നാണ് ദുരനുഭവം നേരിട്ടത്. കഴിഞ്ഞ ദിവസം  രാവിലെയാണ് കൊയിലാണ്ടി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്കുള്ള യാത്രമദ്ധ്യേ കോക്കല്ലൂർ ഫ്യുവൽ എന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ എയർ അടിക്കാൻ ചെന്നത്, എന്നാൽ ആ സമയത്ത് പെട്രോൾ പമ്പിലെ ജീവനക്കാരി സേവനം നിഷേധിച്ചതായി കാണിച്ച് ഇന്ത്യർ ഓയിൽ കോർപ്പറേഷൻ കസ്റ്റമർ കെയർ മാനേജർക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. വാഹന യാത്രക്കാർ ആവശ്യപ്പെട്ടാൽ പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യവും, കുടിവെള്ള വും, ടയറിൽ അടിക്കാനുള്ള കാറ്റും നൽകണം എന്നാണ് ചട്ടം അനുശാസിക്കുന്നത്, ഈ സേവനം നിഷേധിച്ചതിന്നെതിരാണ് ഭിന്നശേഷി ക്കാരൻ പരാതി നൽകിയത്.