അമ്പായത്തോട് സ്കൂളിൽ 'അമ്മ വായന' പുസ്തക വിതരണത്തിന് തുടക്കമായി
താമരശ്ശേരി : അമ്പായത്തോട് സ്കൂളിൽ
അമ്മമാരിൽ വായനാശീലം വളർത്തുന്നതിനും വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി സ്കൂളിൽ ആരംഭിച്ച ‘അമ്മ വായന' ലൈബ്രറി വിതരണത്തിന്റെ ഉദ്ഘാടനം മദർ പി.ടി.എ. പ്രസിഡന്റ് ജിഷ കാറ്റാടിക്ക് ആദ്യ പുസ്തകം നൽകി ഹെഡ്മാസ്റ്റർ കെ കെ മുനീർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് കെ കെ ജലീഷ് അധ്യക്ഷത വഹിച്ചു.ജബ്ബാർ മാളിയേക്കൽ,ബേനസീറ,സൈഫുന്നിസ,നീനു,ഫിദ,ശില്പ,വി ഹാജറ എന്നിവർ സംസാരിച്ചു.
അമ്മമാർക്കുള്ള ലൈബ്രറി പുസ്തക വിതരണം എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്നതാണ്. ഈ പദ്ധതി അമ്മമാരിൽ വായനയോടുള്ള താൽപര്യം വളർത്തുന്നതിനും കുടുംബങ്ങളിൽ വായനയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും.
