​വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


​
താമരശ്ശേരി: കോളിക്കലിൽ വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളിക്കൽ വേണാടി സ്വദേശി ഭാസ്കരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
​ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. നാട്ടുകാരാണ് തോട്ടിൽ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 
തെങ്ങ് കയറ്റ തൊഴിലാളിയായ ഭാസ്കരന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. കുടുംബവുമായി തെറ്റിപ്പിരിഞ്ഞ് 20 വർഷത്തോളമായി ഒറ്റയ്ക്ക് താമസിക്കുകയാണ്.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.