താമരശ്ശേരി
ദേശീയപാതയില്‍ അമ്പായത്തോടിന് സമീപം ബൈക്കും ടിപ്പറും കൂട്ടി ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്
താമരശ്ശേരി: ദേശീയപാതയില്‍ അമ്പായത്തോടിന് സമീപം ബൈക്കും ടിപ്പറും കൂട്ടി ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. കെ എല്‍ 10 എ ബി 4458 നമ്പര്‍ ബൈക്കിലെ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഓവുചാലിലേക്ക് തെറിച്ചു വീണ ഒരാളെ ഏറെ നേരത്തിന് ശേഷമാണ് കണ്ടെത്തിയത്. അയിരൂര്‍ എസ്‌റ്റേറ്റിന് സമീപം വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍