താമരശ്ശേരി വട്ടക്കുണ്ട് അപകടം., യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു.

താമരശ്ശേരി: ഉദ്യോഗസ്ഥ അനാസ്ഥ മൂലം താമരശ്ശേരി വട്ടക്കുണ്ട് പാലത്തിൽ വീണ്ടും അപകടം ഉണ്ടായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പാലം കൈവരി പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. 


പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ, ജനറൽ സിക്രട്ടറി എ.പി സമദ് കോരങ്ങാട്, റിയാസ് കാരാടി, നദീറലി തച്ചംപൊയിൽ, അൽത്താഫ് ടി.പി, ഷൗക്കത്ത് നോനി, ഷാജർ ഒ.തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.
സമരക്കാരെ  പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍