കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം പരാതി നൽകി; 42,500 രൂപ പിഴയീടാക്കി
താമരശ്ശേരി: നിയമവിരുദ്ധമായി കോഴിക്കോട്ടുനിന്നും പെരുമ്പാവൂരിലേക്ക് സർവീസ് നടത്തിയ അന്യസംസ്ഥാന വാഹനം കോഴിക്കോട് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് പിടിച്ചെടുത്തതിനെതിരേ പരാതി നൽകിയ വാഹന ഉടമയിൽനിന്ന് 42,500 രൂപ പിഴ ഈടാക്കാൻ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. കോടതിയെയും വിജിലൻസിനെയും തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് വാഹന ഉടമ പരാതി നൽകിയതെന്ന് കോടതി നീരീക്ഷിച്ചു. നികുതിയും പിഴയും ഉൾപ്പെടെ 42,500 രൂപ ഈടാക്കിയശേഷം വാഹനം വിട്ടുനൽകാനും കോടതി ഉത്തരവായി.
താമരശ്ശേരിയിൽനിന്ന് മരംകയറ്റിയ അന്യസംസ്ഥാന ലോറി പെരുമ്പാവൂർക്ക് സർവീസ് നടത്തുമ്പോൾ താമരശ്ശേരിയിൽനിന്നാണ് പിടികൂടിയത്. ഇതിനെതിരേ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍