എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു

ഉന്നത വിജയംനേടിയ  മിർഷ സലീമിനെ മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉപഹാരം നൽകുന്നു.

താമരശ്ശേരി: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോരങ്ങാട് വാപ്പനാം പൊയിൽ ഓർക്കിഡ് അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു.

കൂടാതെ അസോസിയേഷന്റെ പ്രതിവാര പരിപാടിയുടെ ഭാഗമായി ഫാമിലി ചോദ്യാവലി മത്സരവും സംഘടിപ്പിച്ചു.   ചോദ്യാവലിയുടെ സമ്മാനദാനവും നടത്തി.

ദിൽന ഫാത്തിമയ്ക്ക് ഉപഹാരം നൽകുന്നു

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്  മെമ്പർ ഫസീല ഹബീബ് മൊമെന്റോ  നൽകി.  ഉന്നത വിജയംനേടിയ  മിർഷ സലീം,ദിൽന ഫാത്തിമ,  മുഹമ്മദ് സിനാൻ,മുഹമ്മദ് ഷഹൽ  എന്നിവർക്കാണ് അനുമോദനം നൽകിയത്.

 ചടങ്ങിൽ : അസോസിയേഷൻ സെക്രട്ടറി  പി എം അബ്ദുൽ മജീദ് പ്രസിഡണ്ട് പിഎം ഷമീർ പങ്കെടുത്തു. കൂടാതെ മുഹമ്മദ് ബഷീർ,സുലൈമാൻ , പി  ടി അബു
അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍