കായിക അധ്യാപകൻ വി.ടി മിനീഷിനെതിരെ പോക്സോയടക്കം രണ്ടു കേസുകൾ കൂടി റജിസ്റ്റർ ചെയ്തു.





താമരശ്ശേരി: പീഢന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂകൂൾ അധ്യാപകൻ വി.ടിമിനീഷിനെതിരെ രണ്ടു കേസുകൾ കൂടി റജിസ്റ്റർ ചെയ്തു.ഇതോടെ കേസുകളുടെ എണ്ണം ആറായി.
രണ്ടു പോക്സോ കേസുകളും മൂന്ന് പീഡന കേസും,ജെ. ജെ ആക്ട് ചേർത്ത് ഒരു മർദ്ദന കേസുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. അഞ്ചു കേസുകൾ താമരശ്ശേരിയിലും ,ഒരെണ്ണം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലുമാണ്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ചതിനും, കുട്ടിയുടെ മാതാവിനോട് മോശമായി പെരുമാറിയതിനുമാണ് താമരശ്ശേരിയിൽ  ഇന്ന്  റജിസ്റ്റർ ചെയ്തത്.

അധ്യാപകൻ പ്രണയം നടിച്ചാണ് വിദ്യാർത്ഥിനികളെ വലയിലാക്കുന്നതെന്നും, പരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ മാനസിക നില തന്നെ ആകെ മാറുന്നതായും, കുട്ടികളെ അധ്യാപകനിലേക്ക് ആകർഷിക്കുന്ന രീതിയിൽ പരിവർത്തനം നടക്കുന്നതായും പരാതിക്കാരിയായ വിദ്യാർത്ഥിനി ടി ന്യൂസിനോട് പറഞ്ഞു.

കായിക താരമായ വിദ്യാർത്ഥിനിയുടെ മാതാവിനോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ് തേഞ്ഞിപ്പാലത്ത് കേസ് റജിസ്റ്റർ ചെയ്തത്. കൂടുതൽ പേർ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍