കൊറോണ വൈറസ് ഇന്നത്തെ യുവതലമുറ മാറിയിട്ടുണ്ടോ?
"പനി വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദം, പനി വരാതിരിക്കാൻ നോക്കലാണ്,"
ഇങ്ങനെയൊക്കെ പഴമക്കാർ പറയാറുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുവാൻ ഇന്നത്തെ യുവതലമുറയ്ക്ക് കഴിയാറുണ്ടോ? അല്ലെങ്കിൽ അവർ ശ്രദ്ധിക്കാറുണ്ടോ?
"കോവിഡ് 19 കൊറോണ വൈറസ്" ഇത് സുഹൃത്തുക്കളുടെ ഇടയിലും പ്രത്യേകിച്ച് കുടുംബങ്ങൾക്കിടയിൽ ബന്ധങ്ങൾക്ക് അകലം പാലിച്ചിരിക്കുന്നു.
കോവിഡ് വന്ന വീടുകളിലേക്ക്, അതല്ലെങ്കിൽ സ്വന്തം സുഹൃത്ത്, ഉറ്റവർ, കുടുംബക്കാർ, സ്വന്തം മാതാപിതാക്കൾ എന്നിങ്ങനെ തുടങ്ങി ഒരു അല്പം അകലം പാലിച്ചതായി കാണുന്നു.
ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മറ്റ് സന്നദ്ധപ്രവർത്തകർ, പോലീസ് മേധാവികൾ, എല്ലാം തന്നെ ഇതിനുവേണ്ടി കൊറോണ വൈറസ് എന്ന ഈ മഹാമാരിയെ തുടച്ചു മാറ്റുന്നതിനായി ദൈനംദിനം ജീവൻ പണയം വെച്ച് പ്രവർത്തനം തുടരുകയാണ്.
ഇതിനൊന്നും പുല്ലുവില കല്പിക്കാതെ അങ്ങാടികളിൽ കൂട്ടം കൂടി നിൽക്കുന്നവർ എത്രപേർ.
അവരുടെ ഇടയിലേക്ക് ഈ മഹാമാരി വരുമ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് ഭയക്കുന്നതും, ഇതിനെക്കുറിച്ച് ശ്രദ്ധിക്കുന്നതും. മാറേണ്ടതുണ്ട് യുവതലമുറ.
പുറത്തേക്കിറങ്ങാൻ പാടില്ല എന്ന് പറഞ്ഞിട്ടുപോലും പുറത്തിറങ്ങി ചങ്ങാത്തം കൂടുന്ന എത്രപേർ. ഇതിനെല്ലാം ഒരു മാറ്റം വരുമോ? മാറ്റങ്ങൾ വരും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
താമരശ്ശേരിയിൽ TPR ഉയർന്നു തന്നെ
TPR നിരക്ക് 23.73% മാണ്.ഈ നില തുടർന്നാൽ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകാൻ സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍