തച്ചംപൊയിൽ അങ്ങാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കുക :ഐ എൻ എൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


താമരശ്ശേരി :50 വർഷത്തോളം ജനങ്ങൾ ഉപയോഗിച്ച തച്ചംപൊയിൽ അങ്ങാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കുക ജനപ്രതിനിധികളുടെയും ഭരണസമിതിയുടേയും അനാസ്ഥയും നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ എൻ എൽ തച്ചംപൊയിൽ ടൗൺ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി സാദിഖ് ഐ എൻ. 
 സ്വാഗതം പറഞ്ഞു ആപ്പി സക്കരിയ അധ്യക്ഷത വഹിച്ചു ഐ എൻ എൽ നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ എ പി മുസ്തഫ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ജനറൽ സെക്രട്ടറി പിസി ജുനൈസ് സംസാരിച്ചു ധർണയിൽ ടൗൺ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ ഖാദർ ഇ കെ. ശരീഫ് എൻ പി. നൗഷാദ്. എൻ പി. ഇസ്മായിൽ. സുബൈർ കെ പി. ഹാരിസ് പിടി. ജംനാസ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍