ഓമശ്ശേരിയിൽ സ്കൂട്ടറും ലോറിയും അപകടത്തിൽപ്പെട്ടു ;സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് മരണപ്പെട്ടു.


കോഴിക്കോട് ഓമശ്ശേരിക്ക് സമീപം മങ്ങാട് വെച്ച് സ്‌കൂട്ടറും ലോറിയും അപകടത്തിൽ പെട്ടു.

ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ. റോഡിലെ വെള്ളക്കെട്ടിൽ നിന്നും വാഹനം വെട്ടിച്ചപ്പോൾ സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിക്കുകയായിരുന്നു.അതേദിശയിൽ പിന്നിൽ വന്ന ലോറിയാണ് ദേഹത്ത് കയറിയത്.

കൊടിയത്തൂർ പന്നിക്കോട് അരിയങ്ങോട്ട് ചാലിൽ ഷാജിയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍