പൂനൂർ എസ്റ്റേറ്റ് ഭൂമി പ്രശ്നം: കർഷകർ നിൽപ്പ് സമരം നടത്തി

താമരശ്ശേരി:തോട്ടഭൂമി യുടെ പേരിൽ  കട്ടിപ്പാറ താമരശ്ശേരി പഞ്ചായത്ത് അധികൃതരുടെയും കട്ടിപ്പാറ   രാരോത്ത് കെടവൂർ വില്ലേജുകളുടെയും നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് താമരശ്ശേരി മേഖല ജനകീയ കർഷക കൂട്ടായ്മയുടെ നേത്യത്വത്തിൽ താമരശ്ശേരി സിവിൽ സ്റ്റേഷനു മുന്നിൽ നിൽപ്പ് സമരം നടത്തി.
നിൽപ്പ്സമരം  കൊടുവള്ളി നിയോജക മണ്ഡലം മുൻ എംഎൽഎ  കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു .2011ലെ സർക്കാർ പുനൂർ എസ്റ്റേറ്റിലെ മിച്ചഭൂമിയും തോട്ട ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളും  പരിഹരിച്ചു എന്നു അന്നത്തെ എം.എൽ.എ.പറഞ്ഞ അതേ വിഷയത്തിലാണ് ഇന്നും നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നത് എന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കാരാട്ട് റസാഖ് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെയും സർക്കാറിൻ്റെയും ശ്രദ്ധയിൽ പെടുത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
    തോട്ടഭൂമി യുടെ പേരിൽ ലാൻഡ് ബോർഡ് ഉത്തരവ് മുൻനിർത്തി  5 സെൻറ് 10 സെൻറ് ഭൂമിയിൽ പെട്ടവർക്ക്  കൈവശരേഖ അനുവദിക്കുകയോ പെർമിഷൻ കൊടുത്ത നിർമ്മാണത്തിന് നമ്പർ കൊടുക്കുകയോ ചെയ്യാത്ത  അധികൃതരുടെ നിലപാട് തിരുത്തി വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് സമരത്തിൽ പങ്കെടുത്തവർ
ആവശ്യപ്പെട്ടു.  നൂറോളം കുടുംബങ്ങൾ ലോൺ എടുക്കുന്നതിനും
ഭൂമി വിൽപന നടത്തുനതിനും കെട്ടിടങ്ങളുടെ നമ്പർ അനുവദിച്ചു കിട്ടുന്നതിനും കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുംവളരെയേറെ പ്രയാസം അനുഭവിക്കന്നതിനാൽ സർക്കാർ വിഷയത്തിൽ അടിയന്തിര ശ്രദ്ദ്ധ പതിപ്പിക്കമെന്ന് സമരം ആവശ്യപ്പെട്ടു .
   മുഖ്യമന്ത്രിയുടെയും സർക്കാറിനെയും ശ്രദ്ധയിൽ കൊണ്ടുവന്നു ജനങ്ങളുടെ ആശങ്ക ക് വഴിതെളിക്കുമെന്ന്  മുൻ എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്.
നിൽപ്പ് സമരത്തിനുശേഷം  കർഷക കൂട്ടായ്മ പ്രതിനിധികൾ താലൂക്ക് തഹസിൽദാർക്ക് നിവേദനം നൽകി. സമരത്തിൽ താമരശ്ശേരി മേഖലകർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ അധ്യക്ഷനായി.പി.എം അബ്ദുൽ മജീദ്, പി.സി.റഹീം മാസ്റ്റർ, ഔഫ് അവലം, എം.കെ.മുഹമ്മത് ബാവ  തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍