കട്ടിപ്പാറ അമരാട് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾ വനത്തിൽ അകത്തോട്ടു

താമരശ്ശേരി: കട്ടിപ്പാറ അമരാട് വനത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾ
വനത്തിൽ അകപ്പെട്ടു.

റോഡരികിലെ കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ബൈക്കും, സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാതിരച്ചിൽ ആരംഭിച്ചത്. കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ്  സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് കാട്ടിൽ അകപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കാടിനുള്ളിൽ നിന്നും ദിശമാറി 15 കിലോമീറ്ററോളം ഉൾവനത്തിൽ ഇവർ എത്തിച്ചേർന്നതായാണ് സൂചന. പോലീസും, നാട്ടുകാരും, ഫയർഫോഴ്സും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍