വേനപ്പാറയിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു,


കോടഞ്ചേരി : വേനപ്പാറ ഓമശ്ശേരി റോഡിൽ വാഹനാപകടം. വേനപ്പാറ അങ്ങാടിക്കും അമ്പലത്തിനും ഇടയ്ക്കുള്ള വളവിൽ വച്ച് എതിരെ വന്ന ബൈക്കിനെ വെട്ടിച്ചു മാറ്റുന്നതിനിടയിൽ മേഴ്സിഡസ് ബെൻസ് ആഡംബര കാർ ബൈക്കിൽ ഇടിച്ച് താഴ്ച യിലേക്ക് പതിച്ചു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വേനപ്പാറ പുത്തൻപുരക്കൽ മുഹമ്മദ് സൽമാൻ്റെ കാലിന് സാരമായി പരിക്കേറ്റു. ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാർ യാത്രക്കാർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

റോഡിൽ നിന്നും തെന്നി നിയന്ത്രണം വിട്ട് ബൈക്ക്  വരുന്നത്കണ്ട് കാർ വെട്ടിച്ചു മാറ്റുന്നതിനിടയിലായിരുന്നു അപകടം.  നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും  സമീപത്തെ താഴ്ചയുള്ള പറമ്പിലേക്ക് പതിച്ചു. ബൈക്ക്  പൂർണമായും തകർന്നിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍