പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പി.ടി.മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു.

താമരശ്ശേരി: കട്ടിപ്പാറയിൽ പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പി.ടി.മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ.മന്ത്രിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് സ്‌കൂൾ മാനേജർ ഇയാളെ സസ്‌പെൻഡ് ചെയ്തു.

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് മനീഷിനെതിരായ പരാതി. അധ്യാപകൻ വിദ്യാർഥിനികളോട് അസഭ്യം പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. തുടർന്ന് മനീഷിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ കായികാധ്യാപകനാണ് മനീഷ്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കായിക താരമായ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍