തലയ്ക്കു മീതേ അപകടഭീഷണി


താമരശ്ശേരി: റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ യഥാസമയം മുറിച്ചു മാറ്റാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. താമരശ്ശേരി   കൊയിലാണ്ടി  പാതയോരത്ത് നിരവധി മരങ്ങൾ ഭീഷണിയായി നിൽക്കുന്നത്.

കോരങ്ങാട് മൂന്നാം തോട് ജംഗ്ഷൻ സമീപം  കേളി സിമൻറ് മുൻവശത്ത് വട്ട മരം  ഏതു നിമിഷവും നിലം പൊത്തുന്ന നിലയിലാണ്.   ഇത്തരം നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. കാറ്റ് ആഞ്ഞുവീശിയാൽ ഭീതിയോടെയാണ് ഇതുവഴി യാത്രക്കാർ കടന്നുപോവുക. 
മൂന്നാം തോട്  ജംഗ്ഷനു സമീപം അപകടത്തിലായി  നിലയിൽ മരം

സമാനമായരീതിയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂൾ കോമ്പൗണ്ടിൽ റോഡിലേക്ക് കടപുഴകി വീഴും എന്ന  രീതിയിൽ ഒട്ടേറെ മരങ്ങൾ നിലവിലുണ്ട്. കഴിഞ്ഞതവണ കാറ്റിലും മഴയിലും സ്കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണു പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. വാഹന യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടത്.

താമരശ്ശേരി കോരങ്ങാട് ഹൈസ്കൂൾ വളപ്പിൽ ഏതു നിമിഷവും കടപുഴകി വീഴാറായ  മരം

ചെറിയകാറ്റ് അടിച്ചാൽ പോലും ഇത്തരം മരങ്ങൾ വീഴാൻ സാദ്ധ്യതയുണ്ട്. മരങ്ങൾക്ക് സമീപം വൈദ്യുതി ലൈനുകളുണ്ടെങ്കിൽ അപകടം വർദ്ധിക്കും.

ഇത്തരം മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണം എന്നാണ് ജനങ്ങളുടെ ആവശ്യം

മരങ്ങൾ മുറിച്ചു മാറ്റാൻ

➡️ അപകടകരമായ സാഹചര്യത്തിലുള്ള മരങ്ങൾ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ബാദ്ധ്യതയുണ്ട്.

➡️ തദ്ദേശ സ്ഥാപനങ്ങൾ അപേക്ഷ നൽകിയാൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം വേട്ടേണ്ട മരത്തിന്റെ വിലയിട്ടു നൽകും

➡️വിലയിട്ടു നൽകിയാലുടൻ മരങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് വെട്ടിമാറ്റാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍