താമരശ്ശേരിയിൽ വൈദ്യുതി വിതരണം മുടങ്ങി
കാറ്റിലും മഴയിലും താമരശ്ശേരി മലയോരമേഖലയിൽ വൻ നാശനഷ്ടം
താമരശ്ശേരി: ഇന്ന് വൈകിട്ടോടെ ആഞ്ഞു വീശിയ കാറ്റിൽ മലയോരമേഖലയിൽ വൻ നാശനഷ്ടം സംഭവിച്ചു. ഫല വൃക്ഷങ്ങളും മറ്റ് മരങ്ങളും കടുപുഴകിയും മുറിഞ്ഞും വൈദ്യുതി കമ്പിയിലേക്കും വീണ് രണ്ടു മണിക്കൂറോളം താമരശ്ശേരിയിൽ വൈദ്യുതി വിതരണം മുടങ്ങി. പള്ളിപ്പുറം ഓണിപ്പൊയിലിൽ തേക്ക് വൈദ്യുതി ലൈനിലേക്കു മുറിഞ്ഞു വീണു.
താമരശ്ശേരി കോടതിവളപ്പിലേക്ക് തേക്കു മുറിഞ്ഞു വീണു
മുക്കം ഫയർ ഫോഴ് എത്തി മുറിച്ചു നീക്കി. മുൻ വശത്തെ കവാടത്തിൽ കൂടി പുറത്തു കടക്കാൻ പറ്റാത്ത വിധത്തിലാണ് മരം വീണത്.
കോരങ്ങാട് അങ്ങാടിയിൽ നവാസ് നടത്തുന്ന പച്ചക്കറി കടയുടെ മേൽക്കൂരയ്ക്ക് മുകളിൽ മാവ് കടപുഴകി വീണു കടയുടെ ഒരുവശം തകർന്നു.
കച്ചവടം നടത്തുകയായിരുന്ന ജീവനക്കാരൻ ഓടി മാറിയതോടെ വൻ ദുരന്തം ഒഴിഞ്ഞുമാറി.
ആനപ്പാറ പൊയിൽ ഭാഗത്തും വൈദ്യുതി ലൈനിലേക്ക് മരം മുറിഞ്ഞു വീണതിനെതുടർന്ന് നാട്ടുകാർ വെട്ടിമാറ്റി.
മൂന്നാംതോട് ജംക്ഷനിലും കാറ്റിൽ മരങ്ങൾ മുറിഞ്ഞു വീണു. മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീൻ, സീനിയർ ഫയർ ഓഫീസർ കെ. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചു നീക്കിയത്.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍