താമശ്ശേരി കോരങ്ങാട് ഓൺ ലൈൻ വ്യാപാര സ്ഥാപനത്തിനെതിരെ വ്യാപാരികൾ ധർണ്ണ സമരം നടത്തി ഗോഡൗൺ അടപ്പിച്ചു


താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ കോരങ്ങാട്  ഓൺലൈൻ വ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിന് മുമ്പിൽ താമരശ്ശേരി വ്യാപാരി യൂത്ത് വിംങ്ങ്, ചുങ്കം യൂണിറ്റ് യൂത്ത് വിംങ്ങ്  അംഗങ്ങളും  ഗോഡണിനു മുമ്പിൽ കുത്തിയിരുന്നു സമരം നടത്തി .പിന്നീട് താമരശ്ശേരി പോലീസ് വന്നു സ്ഥാപനംഅടപ്പിച്ചു. അശാസ്ത്രീയമായ ടി.പി. ആറിൻ്റെ പേര് പറഞ്ഞ് വ്യാപാരികളുടെ കടകൾ അടപ്പിക്കുകയും കുത്തക കമ്പനികളുടെ വ്യാപാരങ്ങൾ തുറന്ന് പ്രവർത്തിക്കാർ അനുമതി കൊടുക്കുകയും ചെയ്യുന്ന കേരള സർക്കാരിൻ്റെ തെറ്റായ നയം അവസാനിപ്പിക്കണമെന്നും D കാറ്റഗറിയിൽ അവശ്യവസ്തുക്കൾ മാത്രം വിൽക്കാൻ മാത്രമേ പാടുള്ളൂ എന്ന നിയമം നിലനിൽക്കുമ്പോഴാണ് ഇത്തരം കോപ്രായങ്ങൾ കാട്ടുന്നെതെന്നും അധികാരികൾ കണ്ടില്ലന്ന് നടിക്കുകയാണെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനമെന്നും ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സിക്രട്ടറി അമീർ മുഹമ്മദ് ഷാജി പറഞ്ഞു. എല്ലാ മേഖലയിലുമുള്ള ഓൺലൈൻ സ്ഥാപനങ്ങൾക്ക് മുമ്പിൽ വ്യാപാരി യൂത്ത് വിംങ്ങ് സമരം നടത്തി വരികയാണ്. കോഴിക്കോട് ജില്ലാ യൂത്ത് വിംങ്ങ് ട്രഷറർ മുർത്താസ് താമരശ്ശേരി ധർണ്ണ സമരത്തിന് നേതൃത്വം നൽകി,ധർണ്ണയിൽ
ഷമീർ എടവലം, ജാബിർ ബബ്ൾസ്ഷാഫി ടെക്നോ,രതീഷ് മാത, ഷാനിബ്,റിജു, ഫാസിദ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍