പനിക്ക് ചികിത്സ തേടുന്നവരുടെ വിവരം അറിയിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം


കോഴിക്കോട്: പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി വിവരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പനിക്ക് മരുന്നുകള്‍ വാങ്ങുന്നവരെ കുറിച്ചുള്ള വിവരം ഫാര്‍മസികള്‍ പി എച്ച് സികളെ അറിയിക്കണം. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഫാര്‍മസികള്‍ക്കും നോട്ടീസ് നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടിമാരെ ചുമതലപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍