താമരശ്ശേരി ചുങ്കത്ത് വ്യാപാരികൾ ഉപവാസ സമരം നടത്തി.
കോവിഡ് പ്രതിരോധത്തിലെ വ്യാപാരിദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിൽ നടക്കുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായി താമരശ്ശേരി ചുങ്കത്തും ഉപവാസ സമരം നടത്തി.
താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ നടത്തിയ സമരം യൂനിറ്റ് പ്രസിഡൻ്റ് എ.പി ചന്തു മാസ്റ്റർ, ഉദ്ഘാടനം ചെയ്തു. ഷമീർ ഇടവലം,സ്വാഗതം പറഞ്ഞു. ഷാഫി ടെക്നോ,സന്തോഷ് പി.കെ, ശരീഫ് , അഷ്റഫ് എൻ.ആർ, തുടങ്ങിയവർ ആദ്യ ഘട്ടത്തിൽ പങ്കെടുത്തു.സമരത്തെ അഭിവാദ്യമർപ്പിച്ച് കൊണ്ട് ജില്ലാ വൈസ് പ്രസിഡൻ്റ് ടി ജെ ടെന്നിസൻ, മണ്ഡലം ജനറൽ സിക്രട്ടറി എ.കെ അബ്ദുളള,യൂണിറ്റ് ട്രഷറർ എം.ടി അബ്ദുറഹിമാൻ, ഇ.പി ഹുസൈൻ ഹാജി, ബാല കൃഷ്ണൻ നായർ, റുഖിയ ലത്തീഫ്, ഫാസി ദ്,റിജു,അനീഷ്,,മുനവ്വർ സാദത്ത്, അബ്ദുറിമാൻ, സുബി,റഷീദ്,പൗലോസ്, പി വി ജോസ്, റഹീം ഇടക്കണ്ടി,തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍