ഭാര്യയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു; തുടയില്‍ പരിക്ക്
ചെങ്ങന്നൂർ: ഭാര്യയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ വീട്ടിലെത്തി ഭർത്താവ് വെടിവെച്ചു. ചെങ്ങന്നൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇയാൾ താമസിക്കുന്ന വീട്ടിലെത്തിയ ഭർത്താവ് എയർ ഗൺ ഉപയോഗിച്ച് യുവാവിന്റെ തുടയിൽ വെടിവെക്കുകയായിരുന്നു.
ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ഭർത്താവ് ചെങ്ങന്നൂരിലെ യുവാവിന്റെ വീട്ടിലെത്തിയത്. ഇയാളുടെ ഭാര്യ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു.
വീട്ടിലെത്തിയ ഭർത്താവ് ഭാര്യയും യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് ആക്രമണത്തിലേക്ക് തിരിഞ്ഞത്. രണ്ടാമത്തെ വെടിയിലാണ് തുടയിൽ പരിക്കേറ്റത്.
പിന്നീട് യുവാവ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാൽ സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ആർ. ജോസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍