ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനഃരാരംഭിക്കുന്നു; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആന്റണി രാജു

കോരങ്ങാട് ന്യൂസ്

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു വേണം ടെസ്റ്റും പരിശീലനവും നടത്താനെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

പരിശീലന വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ ഉണ്ടായിരിക്കുവാന്‍ പാടു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നിലവില്‍ ഇള വുകള്‍ അനുവദിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും നടത്തുന്നതിന് അനുവാദം നല്‍കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍