താമരശ്ശേരി
താമരശ്ശേരി പഞ്ചായത്ത് എൽഡിഎഫ് മെമ്പർമാർ സമരത്തിലേക്ക്
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തെറ്റായ ഭരണ നടപടികൾക്കെതിരെ എൽഡിഎഫ് പഞ്ചായത്ത് മെമ്പർ മാർ സമരത്തിലേക്ക് പഞ്ചായത്ത് ഭരണ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ തീരുമാനങ്ങളെ അവഗണിച്ചും പൊതുജന വികാരത്തെ മാനിക്കാതേയും മുന്നോട്ട് പോവുകയാണ്
ഭരണ സമിതിയുടെ നേതൃ ത്വത്തിൽ സ്ഥാപിക്കേണ്ടതായ കരുതൽ വാസകേന്ദ്രം ഡി സി സി കാര്യക്ഷമല്ല.
എഫ് എൽ ടി സി നാളിത് വരെ
പ്രവർ ത്തിച്ചിട്ടില്ല അൽഫോൺസ സ്ക്കൂൾ ഹാളിൽ കട്ടിലും കിടക്കയും
വെച്ച് നിയുക്ത എംഎൽഎ യെ കൊണ്ട് ഉദ്ഘാടന മാമാങ്കം നടത്തിക്കുക മാത്രമാണ് ചെയ്തത് പഞ്ചായ' ത്തിൽ കോവി ഡ് വ്യാപനം രൂക്ഷമായ ഘട്ടങ്ങളിൽ സമീപ പഞ്ചായത്തുകളിലെ എഫ് എൽ ടി സി കളിലേക്ക് രോഗികളെ കൊണ്ട് പോവുകയാണുണ്ടായത്
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവി ഡ് പ്രതിരോധ പ്രവത്തനങ്ങളിലേർപ്പെടുന്ന ആർ ആർ ടി വളണ്ടിയർ മാർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നില്ലെന്ന് മാത്രമല്ല അവർക്കാവശ്യമായ ഒരു കാര്യങ്ങളും ചെയ്യുന്നില്ല
എൽ ഡി എഫ് മെമ്പർമാരുടെ നിരന്തരമായ ആവശ്യങ്ങളെ തുടർന്ന് വളണ്ടിയർ മാർക്ക് ഇന്ധനചിലവ് നൽകണമെന്ന് പഞ്ചായത്ത് ബോഡ് യോഗം തീരുമാനിച്ചെങ്കിലും ഇത് വരെ നടപ്പാക്കിയിട്ടില്ല
കോവി ഡ്
രോഗികൾക്കിടയിൽ കഴിയുന്ന ആർ ആർ ടി വളണ്ടിയർ മാർക്ക് പി പി ഇ ക്വിറ്റ്, സാനി റൈസർ . കയ്യുറകൾ തുടങ്ങിയവയൊന്നും ആവശ്യത്തിന് നൽകുന്നില്ല.
ഇതിനൊന്നും പണമില്ലെന്ന് തുടർച്ചയായി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം സർക്കാർ ആവശ്യമായ സംവിധാന മേർപ്പെടുത്തിയെങ്കിലും പഞ്ചായത്തിൽ നടപ്പാക്കുന്ന കാര്യത്തിൽ അറച്ച് നിൽക്കുകയാണ്.
കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകൾ 5 വീതം വാഹനങ്ങൾ ഏർപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശം പാടെ തള്ളിക്കളയുകയാണണ്ടായത്. പഞ്ചായത്തിൽ ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ പാർട്ടികളും . സിപിഐഎം ഡിവൈഎഫ്ഐ സംഘടനകളും
കോവി ഡ് പ്രതിരോധ സേന എന്ന പേരിൽ സ്വയമേവ വാഹനങ്ങൾ ഇറക്കിയാണ് കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത് ഇപ്പോൾ പഞ്ചായത്തിൽ ടി പി ആർ 19% ത്തിലേറെയാണ് ഈ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്
പഞ്ചായത്ത് D കാറ്റഗറിയിലാണ്
ടി പി ആർ കുറയ്ക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും . പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മെഗാ ടെസ്റ്റ് സംഘടിപ്പിക്കണമെന്നും എൽഡിഎഫ് മെമ്പർമാരുടെ ആവശ്യത്തെ തുടർന്ന് ഒരു കേമ്പ് മാത്രമാണ് നടത്തിയത്.
വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപങ്ങളാണ് ഉയർന്ന് വരുന്നത് പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാരായ ചിലരും ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് സ്വന്തക്കാർക്കും . ബന്ധക്കാർക്കും കൃത്രിമമായി വാക്സിൻ നൽകുക പതിവായി മാറിയിരിക്കയാണ് ഇത് മൂലം സാധാരണക്കാർക്ക് വാക്സിൻ അപ്രാപ്യമാവുകയാണ് ചെയ്യുന്നത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോരങ്ങാട് എൽപി സ്കൂളിൽ നടന്ന വാക്സിനേഷൻ കേമ്പിൽ മുൻകൂട്ടി ടോക്കൺ ലഭിച്ച പലർക്കും വാക്സിനേഷൻ കിട്ടാതെ പോയത്. ഇത് വലിയ തോതിലുള്ള ബഹളത്തിന് കാരണമായിട്ടുണ്ട്
ഒരു വാർഡിൽ 5 പേർക്ക് വാക്സിൻ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും വാർഡ് മെമ്പർ മാർ പേര് വിവരം കാണിച്ച് ലെറ്റർ ഹെഡിൽ കൊടുത്ത് വിടണമെന്നുള്ള അറിയിപ്പ് കിട്ടിയ മുറയ്ക്ക് ആളുകളെ അയക്കുകയും ചെയ്യുമ്പോൾ ചില വാർഡുകളിൽ മാത്രം 5 ൽ കൂടുതൽ
വാക്സിൻ നൽകുന്നത് ആക്ഷേപങ്ങൾക്കിട വരുത്തിയിട്ടുണ്ട്
കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ചകൾ സംഭവിച്ചാലും . വാക്സിൻ വിതരണം തൃപ്തികരമാവാതിരുന്നാലും കോവി ഡ് വ്യാപനം രൂക്ഷമാവുമെന്നതിൽ തർക്കമില്ല
അതോടൊപ്പം മൂന്നാം തരംഗത്തെ മാടി വിളിക്കുന്ന നടപടിയുമാണ് പഞ്ചായത്ത് ഭരണ സമിതി സ്വീകരിക്കുന്നത്
കോവി ഡ് പ്രതിരോധ പ്രവർത്ത നങ്ങളിലെ അപാകതകൾ പരിഹരിക്കുക
വാക്സിൻ വിതരണത്തിലെ തിരിമറിയും
കള്ളക്കളിയും അവസാനിപ്പിക്കുക
എൽഡിഎഫ് മെമ്പർമാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക
തുടങ്ങിയ മുദ്രാവാക്യമുയർത്തി 26 - 7 - 202 1 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽഡിഎഫ് പഞ്ചായത്ത് മെമ്പർമാർ നിൽപ്പ് സമരം നടത്തുകയാണ്
ഈ ആവശ്യങ്ങൾ പഞ്ചായത്ത് ബോഡ് യോഗത്തിൽ പല തവണ ആവർത്തിച്ചിട്ടും ഭരണ സമിതി മുഖം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്. അകത്ത് പറഞ്ഞിട്ട് കാര്യമില്ലെന്ന തിരിച്ചറിവാണ് ജങ്ങൾക്ക് മുമ്പാകെ വരാൻ തെയ്യാറായിട്ടുള്ളത്
എൽഡിഎഫ് യോഗത്തിൽ ആർ പി ഭാസ്കരൻ ,വി കുഞ്ഞിരാമൻ, ടി കെ അരവിന്ദാക്ഷൻ മാസ്റ്റർ. കണ്ടിയിൽ മുഹമ്മദ് ഹാജി, കെ.ജെ കുര്യൻ. സി.കെ വേണുഗോപാൽ പി.വിനയകുമാർ , പി.സുധാകരൻ ബി.ആർ. ബേബി എന്നിവർ സംസാരിച്ചു പി.സി റഹീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍