കന്നൂട്ടിപ്പാറ
11 കെ.വി. വൈദ്യുതി ലൈനിൽ റബർ മരം മുറിഞ്ഞു വീണ് ബൈക്ക് യാത്രക്കാർക്ക് ഷോക്കേറ്റു. രക്ഷപ്പെട്ടത് തലനാരിഴക്ക്
താമരശ്ശേരി: താമരശ്ശേരി കന്നൂട്ടിപ്പാറ റോഡിൽ വെച്ച് ഇന്നലെയാണ് അപകടം, 11 കെ.വി. വൈദ്യുതി ലൈനിൽ വീണ മരം ബൈക്ക് യാത്രക്കരുടെ ദേഹത്ത് പതിച്ച് ഷോക്കേറ്റും, ബൈക്കിൽനിന്ന് വീണുമാണ് പരിക്കേറ്റത്.
പരിക്കേറ്റ കക്കാട്ടുമ്മൽ കെ.കെ നിസാർ, പെരിങ്ങോട് പി ഹമീദ് എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ റോഡിൽ ഏതു സമയത്തും മുറിഞ്ഞു വീഴുമെന്ന രൂപത്തിൽ ചാഞ്ഞു കിടക്കുന്ന നിരവധി മരങ്ങളുണ്ട് മരങ്ങങ്ങളുണ്ട് ഇതിൻ്റെ ശിഖിരങ്ങൾ മുറിച്ചു മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍