'മാധ്യമം' ലേഖകനെ മർദിച്ച തിരൂർ സി.ഐയെ സ്ഥലംമാറ്റി
തിരുവനന്തപുരം: 'മാധ്യമം' റിപ്പോർട്ടർ കെ.പി.എം. റിയാസിനെ മർദിച്ച സംഭവത്തിൽ തിരൂർ സി.ഐ ടി.പി. ഫർഷാദിനെ സ്ഥലംമാറ്റി. ഉടൻ ജില്ല പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നൽകും. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററാണ് ഇതു സംബന്ധിച്ച വാർത്താകുറിപ്പ് നൽകിയത്.
മാധ്യമം റിപ്പോർട്ടറും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിന് വീടിനടുത്തുള്ള കടയുടെ പരിസരത്തുനിന്നാണ് പൊലീസിന്‍റെ മർദനമേറ്റത്. സാധനങ്ങൾ വാങ്ങാനായി കടയിൽ പോയ റിയാസിനെയും കൂടെയുള്ള ആളെയും സി.ഐ ഫർഷദ് അകാരണമായി മർദിക്കുകയായിരുന്നു. ലാത്തിയടിയേറ്റ് പരിക്കേറ്റ റിയാസ് പിന്നീട് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍