ജിസിസി പ്രവാസി കോരങ്ങാട് ഗാഡ്ജെറ്റ് ലൈബ്രറിയിലേക്ക് മൊബൈൽഫോൺ നൽകി.


താമരശ്ശേരി ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച ഗാഡ്ജെറ്റ് ലൈബ്രറിയിലേക്ക് ജിസിസി പ്രവാസി കോരങ്ങാട് മൊബൈൽ ഫോൺ നൽകി. 
കമ്മറ്റി വൈസ് പ്രസിഡൻറ് വി കെ അബൂബക്കറിൽ നിന്നും എച്ച് എം ജ്യോതി മനോത്ത് ഏറ്റുവാങ്ങി. സാംസ്കാരിക പ്രവർത്തകൻ കാനേഷ് പൂനൂർ, പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ്, ഡെപ്യൂട്ടി എച്ച് എം പി ടി മുഹമ്മദ് ബഷീർ, കമ്മറ്റി അംഗങ്ങളായ ഷാനവാസ് കോരങ്ങാട്, ടിപി അബ്ദുൽ ഖാദർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍