കാറ്റഗറി തിരിച്ച് കടകൾ അടച്ചിടുന്ന രീതി പുന:പരിശോധിക്കണം. മുസ്ലിം ലീഗ്
കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ അശാസ്ത്രിയമായി വ്യാപാര സ്ഥാപനങ്ങൾ അടിച്ചിടുന്ന രീതി മാറ്റണമെന്ന് കൊടുവളളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്ററ്റും സിക്രട്ടറി ടി.കെ മുഹമ്മദ് മാസ്റ്ററും നിവേദനം മുഖേന മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. . എ.ബി.സി. കാറ്റഗറിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന ഡി കാറ്റഗറിയിൽപ്പെടുന്ന ആളുകൾ സ്വാഭാവികമായും എ.ബി.സി. കാറ്റഗറിയിലുള്ള സ്ഥലങ്ങളിലേക്ക് പോകും. ഈ സമയം അവിടെ തിരക്ക് വർദ്ധിക്കും അതുകൊണ്ട് തന്നെ രോഗവ്യാപനവും കൂടുകയും ചെയ്യും.
അതിനാൽ എല്ലാ സ്ഥലങ്ങിലും A, B, C കാറ്റഗറിക്കൊപ്പം D കാറ്റഗറിയിലെ കടകൾ കൂടി കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും നിലവിലെ തീരുമാനം പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍