നിറവയറോടെ പൊന്നോണം; ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ്


ഓണത്തിന് മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിയമസഭാ സമ്മേളനം ഈ മാസം 21 മുതൽ ചേരും. സഭാ സമ്മേളനം ചേരാൻ ഗവർണർക്ക് ശുപാർശ ചെയ്യാനും ക്യാബിനറ്റ് തീരുമാനം.

ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങളുടെ സാമ്പത്തിക അവസ്ഥ കൂടി പരിഗണിച്ചുകൊണ്ടാണ് മന്ത്രിസഭയുടെ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള തീരുമാനവും യോഗത്തിൽ പാസാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍