കോരങ്ങാട്
ടോക്കൺ ലഭിച്ചവർക്കും വാക്സിൻ ഇല്ല, വിതരണം അട്ടിമറിക്കുന്നതായി പരാതി.
താമരശ്ശേരി: മുൻകൂട്ടി ടോക്കൺ നൽകിയവർക്ക് പോലും വാക്സിൻ നൽകാതെ വിതരണം അട്ടിമറിക്കുന്നതായാണ് പരാതി. താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ 1, 2, 3, 4, 16, 17, 18, 19 വാർഡുകൾക്കായി മുൻകൂട്ടി ടോക്കൺ നൽകി കോരങ്ങാട് എ എൽ പി സ്കൂളിൽ വെച്ചാണ് വിതരക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ടോക്കൺ ലഭിച്ച് വാക്സിൻ സ്വീകരിക്കാനായി എത്തിയ നിരവധി പേർക്ക് വാക്സിൻ ലഭിച്ചില്ല. വാക്സിൻ തീർന്നു പോയി എന്ന മറുപടിയാണ് ലഭിച്ചത്.എന്നാൽ മുൻകൂട്ടി ടോക്കൺ ലഭിക്കാത്തവർക്കും,മറ്റു വാർഡുകളിൽ നിന്നും എത്തിയ ചിലർക്കും ഇവിടെ നിന്നും വാക്സിൻ കിട്ടുകയും ചെയ്തു.
ടോക്കൺ ലഭിച്ചവർക്ക് വാക്സിൻ കിട്ടാതിരുന്നപ്പോഴാണ് മുൻകൂട്ടി ടോക്കൺ വാങ്ങാത്തവർ വാക്സിൻ എടുത്ത് പോയത്. ആകെ 387പേർക്കാണ് ഇന്ന് ക്യാമ്പിൽ വെച്ച് വാക്സിൻ നൽകിയത്. എട്ടു വാർഡുകളിലായി 240 പേർക്ക് നേരത്തെ തന്നെ ടോക്കൺ നൽകിയിരുന്നു, ഇതിൽപ്പെട്ടവർക്കാണ് വാക്സിൻ കിട്ടാതെ പോയത്.
പിന്നീട് കോവാക്സിൻ 50 ഡോസ് അധികമായി എത്തുകയും ചെയ്തിരുന്നു. അധികമായി എത്തിയ വാക്സിൻ സ്വീകരിക്കാൻ പലരേയും ഫോണിൽ വിളിച്ചു വരുത്തിയപ്പോഴും ടോക്കൺ കിട്ടിയവർ പുറത്തു തന്നെയായി.
ഇവർ പുറത്ത് നിൽകെ തന്നെ ക്യാമ്പിനകത്തുണ്ടായിരുന്ന ചിലർ തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ക്രമവിരുദ്ധമായി വാക്സിൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കി കൊടുത്തതായും പരാതി ഉയർന്നിട്ടുണ്ട്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ചും, പരപ്പൻ പൊയിലിൽ വെച്ചും വാക്സിൻ നൽകുമ്പോൾ ടോക്കണുകൾ പൂഴ്ത്തിവെച്ച് ചില ജീവനക്കാരും, മറ്റു ചിലരും ചേർന്ന് വേണ്ടപ്പെട്ടവർക്ക് വാക്സിൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കി കൊടുക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍