താമരശ്ശേരി
നിയന്ത്രണത്തിൽ ഇളവ്, താമരശ്ശേരിയിൽ ഇന്ന് വൻ തിരക്ക്.
താമരശ്ശേരിയിൽ തിരക്ക് /ചിത്രം കോരങ്ങാട് ന്യൂസ്
താമരശ്ശേരി: ടി പി ആർ ഉയർന്നു നിൽക്കുന്നത് കാരണം ഡി കാറ്റഗറിയിൽ ഉൾപ്പെട്ട താമരശ്ശേരിയിൽ തിങ്കളാഴ്ച കടകൾ തുറക്കാൻ ഇളവ് അനുവദിച്ചതിനെ തുടർന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. തുണിക്കടകളിൽ കുടുംബ സമേതം ആളുകൾ എത്തി, ഫാൻസി കടകളിലും, ചെരുപ്പ് കടകളിലും തിരക്കിന് കുറവില്ലായിരുന്നു. ജ്വല്ലറികളിലും ആളുകൾ എത്തി.അഞ്ചു ദിവസം തുറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ബാങ്കുകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ നീണ്ട നിര കാണാമായിരുന്നു, തിരക്ക് നിയന്ത്രിക്കാൻ റോഡിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു,
കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ വ്യാപാരികൾ തന്നെ വളണ്ടിയർമാരേയും സഞ്ചമാക്കിയിരുന്നു. പെരുന്നാൾ പ്രമാണിച്ച് ഒരു ദിവസമെങ്കിലും തുറക്കാൻ സാധിച്ചതിൽ ഏറെ ആശ്വാസമുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍