പിഴപേടിച്ച് റേഷന്‍കാര്‍ഡ് മാറ്റിയവര്‍ അരലക്ഷം കടന്നു


തിരുവനന്തപുരം-റേഷന്‍ കാര്‍ഡ് മുന്‍ഗണനയില്‍ നിന്നും അനര്‍ഹര്‍ ഒഴിവാകണമെന്ന ഭക്ഷ്യവകുപ്പിന്റെ അഭ്യര്‍ത്ഥനയില്‍ വ്യാഴാഴ്ച വരെ സ്വയം ഒഴിവായത് 69,873 പേര്‍.

അനര്‍ഹര്‍ക്ക് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് സ്വയം ഒഴിവാകുന്നതിന് ജൂലൈ 15 വരെ സമയം നല്‍കിയിട്ടുണ്ട്. ഓരോ റേഷന്‍ കടയുടെയും പരിധിയില്‍ വരുന്ന മുന്‍ഗണനാ വിഭാഗക്കാരുടെ ലിസ്റ്റ് പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിയില്‍ പറഞ്ഞു.

മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചു വരുന്നവര്‍ക്ക് പിഴയോ മറ്റു നിയമ നടപടികളോ കൂടാതെ തിരിച്ച്‌ ഏല്‍പ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. സമയപരിധിക്കുശേഷം റേഷനിംഗ് അധികൃതര്‍ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങും. അതോടെ അനര്‍ഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും പിഴയടക്കേണ്ടി ​വരുമെന്നാണ് മുന്നറിയിപ്പ്.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍