താമരശ്ശേരി
വാക്സീൻ വിതരണത്തിലെ ക്രമക്കേട്; പെയിൻ ആൻഡ് പാലിയേറ്റീവ് തച്ചംപൊയിൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
താമരശ്ശേരി:താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിലെ അട്ടിമറിയിൽ സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രതിഷേധിച്ചു.
ഏതാനും പഞ്ചായത്ത് മെമ്പർമാരും ആരോഗ്യ വകുപ്പിലെ ചില
ഉദ്യോഗസ്ഥരും വാക്സിൻ നൽകുന്നതിൽ സ്ഥിരമായി ക്രമക്കേട് നടത്തുന്നതായി പല തവണ പരാതി ഉയർന്നിട്ടും നടപടി ഉണ്ടായിട്ടില്ല. മുൻകൂട്ടി ടോക്കൻ ലഭിച്ചവർക്ക് വാക്സിൻ നൽകാത സ്വന്തക്കാർക്ക് വേണ്ടി ഫോണിൽ ബന്ധപ്പെട്ടും മറ്റും ആളുകളെ വിളിച്ചു വരുത്തി വാക്സിൻ നൽകുന്ന നടപടി അവസാനിപ്പിക്കണമെന്ന്
സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് തച്ചംപൊയിൽ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒന്നാമത്തെ ഡോസ് വാക്സിൻ എടുത്ത് 90 ദിവസം കഴിഞ്ഞ നിരവധി പേർ പുറത്തു നിൽക്കുമ്പോഴാണ് സ്വന്തക്കാരെ വിളിച്ചു വരുത്തി വാക്സിൻ നൽകുന്നത്. കഴിഞ്ഞദിവസവും കോരങ്ങാട് എൽപി സ്കൂളിൽ വെച്ചുള്ള ക്യാമ്പിൽ വാക്സിൻ നൽകുന്നതിൽ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളത്.
പഞ്ചായത്തിലെ എട്ട് വാർഡുകളിൽ ഉൾപ്പെട്ടവർക്ക്
നിശ്ചിത ടോക്കൺ നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്, എന്നാൽ
പുറത്തുള്ള നിരവധി പേരെ വിളിച്ചു വരുത്തി വാക്സിൻ നൽകിയത് കാരണം ടോക്കൺ ലഭിച്ചവർ പുറത്തായി. ഇത്തരത്തിൽ ഇഷ്ടക്കാർക്ക് നൽകുന്ന പ്രവണതയാണ് വാക്സിനേഷൻ കേന്ദ്രത്തിൽ യഥേഷ്ട നടക്കുന്നത് .
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും വാക്സിൻ നൽകുന്ന സമയത്തും സ്ഥിതി മറിച്ചല്ല. ചില ആശാവർക്കർമാർ ഒരു വിഭാഗം വാർഡ് മെമ്പർമാരും
ടോക്കൺ പൂഴ്ത്തിവെച്ചുകൊണ്ട് ഇഷ്ടക്കാർക്ക് നൽകുന്ന നടപടി നിർത്തണമെന്നും വാക്സിനേഷൻ നൽകുന്ന സർക്കാരിൻ്റെ നടപടിക്ക് വെള്ളം ചേർക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാക്സിനേഷനുമായി ബന്ധപ്പെട്ട് സർക്കാറിനെയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തനം മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ പ്രവർത്തനമാണ്
ഇതിൻറെ പുറകിൽ എന്ന് യോഗം വിലയിരുത്തി.യോഗത്തിൽ മേഖലാ സെക്രട്ടറി പി എം അബ്ദുൽ മജീദ് കെ ടി ഷംസീർ.ഗഫൂർ തേക്കിൻ തോട്ടം ഷാനിൽ ദേവഭാസൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍