താമരശ്ശേരി
യുവാക്കളുടെ പരിശ്രമം ഫലം കണ്ടു: വാഹനം ഇടിച്ചു പരിക്കേറ്റ നായക്ക് പുതുജീവൻ
അപകടം പറ്റിയ നായ സുഖം പ്രാപിച്ച ചിത്രം
താമരശ്ശേരി: റോഡരികിൽ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ
നായക്ക് പുതുജീവൻ നൽകി യുവാക്കൾ.
കഴിഞ്ഞദിവസം താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആർഡി കോളേജിനു മുൻവശത്ത് വാഹനം ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ നായയെ ഏകരൂൽ മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകുകയായിരുന്നു.
കോരങ്ങാട് തച്ചംപൊയിൽ എന്നിവിടങ്ങളിലെ യുവാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു സന്നദ്ധ പ്രവർത്തനം .
നായ ചികിത്സയിൽ കഴിയുന്ന /ചിത്രം
തൊട്ടടുത്ത താമരശ്ശേരി ചുങ്കം മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രി അടച്ചതിനെ തുടർന്ന് ചികിത്സ ലഭിച്ചിരുന്നില്ല. തുടർന്ന് ഏകരൂൽ മൃഗാശുപത്രിയിൽ എത്തിച്ചു പരിക്കേറ്റ നായക്ക് ചികിത്സ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു.
യുവാക്കളുടെ നല്ല പ്രവർത്തനത്തിന്
നിരവധി ആളുകൾ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍