താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 10, 13, 17, 19, 12, 2 വാർഡുകൾ കണ്ടയ്മെൻ്റ് സോൺ,

അവശ്യവസ്തുക്കളുടെ വില്‍പ്പനശാലകളും ബേക്കറി ഉള്‍പ്പെടെയുള്ള കടകളും രാവിലെ ഏഴ്  മണിമുതല്‍ ഉച്ചയ്ക്ക് രണ്ട്  മണിവരെ പ്രവര്‍ത്തിക്കാം.

താമരശ്ശേരി: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറു വാർഡുകൾ കണ്ടയ്മെമെൻ്റ് സോണായി കലക്ടർ പ്രഖ്യാപിച്ചു.10, 13, 17, 19, 12, 2 വാർഡുകളാണ് കണ്ടയ്മെമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

നിബന്ധനകൾ
 
 കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, ആരോഗ്യവകുപ്പ്/പോലീസ്, ഹോം-ഗാര്‍ഡ്/ഫയര്‍ ആന്റ് റസ്‌ക്യൂ/എക്‌സൈസ്/റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്/ട്രഷറി/കെ.എസ്.ഇ.ബി/വാട്ടര്‍ അതോറിറ്റി പാല്‍ സംഭരണം വിതരണം/പാചകവാതകവിതരണം/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പൊതുവിതരണവകുപ്പ്/എടിഎം/ അക്ഷയ സെന്ററുകള്‍  എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.  ദുരന്തനിവാരണപ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, 
പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍,  വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.  ഈ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ്   പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം.   നാഷണലൈസ്ഡ് ബാങ്കുകളും സഹകരണ ബാങ്കുകളും 10  മണി മുതല്‍ നാല് വരെ - അന്‍പത് ശതമാനമോ അതില്‍ കുറവോ ആളുകളെ വച്ച് പ്രവര്‍ത്തിപ്പിക്കാം.  ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വില്‍പ്പനശാലകളും ബേക്കറി ഉള്‍പ്പെടെയുള്ള കടകളും രാവിലെ ഏഴ്  മണിമുതല്‍ ഉച്ചയ്ക്ക് രണ്ട്  മണിവരെ പ്രവര്‍ത്തിക്കാം.

 ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന സമയം രാവിലെ എട്ട്  മണി മുതല്‍ രാത്രി എട്ട്   മണിവരെയായിരിക്കും.  ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല. കണ്ടെയിന്‍മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം 
നിരോധിച്ചു.   നാഷണല്‍ ഹൈവേ/സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടില്ല.  കണ്ടെയിന്‍മെന്റ് സോണില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ അഞ്ച് മണിവരെയുള്ള - യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുളളൂ.   കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും 
അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു.    കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് 
പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടി കളുടെ സഹായം തേടാം.  

 കണ്ടെയിന്‍മെന്റ് സോണിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ കൈക്കൊളളാന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. 

 ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി  
ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍