കോവിഡ് ബാധിച്ച 15 കാരി കുഴഞ്ഞുവീണ് മരിച്ചു


ഓയൂർ: ഓടനാവട്ടത്ത് കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗൽ എസ്.കെ.വി.വി.എച്ച് എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനി ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷി​െൻറയും സുലഭയുടെയും മകൾ ഗൗതമിയാണ്​ (15) മരിച്ചത്. ഗൗതമിയുടെ ഏക സഹോദരൻ ഗോകുൽ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ഓടനാവട്ടത്തുള്ള കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പരിശോധനക്കായി കൊണ്ടുപോയി. അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍