എസ് എന്‍ ഡി പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

താമരശ്ശേരി: എസ് എന്‍ ഡി പി യോഗം താമരശ്ശേരി ശാഖ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി എഴാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ കീര്‍ത്തന ആലാപനം മുതിര്‍ന്ന അമ്മമാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളോടെ നടന്നു. തിരുവമ്പാടി യൂണിയന്‍ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡന്റ് സുരേന്ദ്രന്‍ അമ്പായത്തോട് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ വത്സന്‍ മേടോത്ത് ശാഖ സെക്രട്ടറി കെ ടി രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി വിജയന്‍ അമൃത ദാസ് തമ്പി, വി കെ പുഷ്പാംഗദന്‍, ഷൈജു തേറ്റാമ്പുറം, മൂത്തോറക്കുട്ടി, സജീവന്‍ നളിനാക്ഷി ടീച്ചര്‍ എ ടി സുധി ബാബു ആനന്ദ് എന്നിവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍